നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഭക്ഷ്യസുരക്ഷ ഓഫീസറായി നിയമനം നൽകി
By : Devina Das
Update: 2026-06-24 05:54 GMT
തിരുവനന്തപുരം: കണ്ണുർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി നൽകി . സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം നിരഞ്ജന നായരെ ഭക്ഷ്യ സുരക്ഷ ഓഫീസറായാണ് നിയമിച്ചത്.മകൾക്ക് ആശ്രിത നിയമനം നൽകണമെന്ന് കാട്ടി മാതാവ് മഞ്ജുഷ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിടാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. 2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.