ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതി 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു
ജക്കാർത്ത: ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂർണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ഇന്തോനേഷ്യ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ ബഹുമതി സമ്മാനിച്ചതായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ അറിയിച്ചു.ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ ഐക്യം, സമൃദ്ധി തുടങ്ങിയ സേവനങ്ങൾ നൽകിയ വ്യക്തികൾക്ക് ആദരസൂചകമായാണ് പരമോന്നത പുരസ്‌കാരമായ 'ബിന്താങ് അദിപൂർണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ' സമ്മാനിക്കുന്നത്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ത്രിരാഷ്ട്ര സന്ദർശനത്തിനായി ഇന്തോനേഷ്യയിലെത്തിയ നരേന്ദ്രമോദിക്ക് ഉജ്ജ്വലമായ വരവേൽപ്പാണ് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ നേതൃത്വത്തിൽ ലഭിച്ചത്. ഇന്തോനേഷ്യൻ വ്യോമസേനയുടെ ഒരു സുഖോയ്-30 വിമാനവും ഒരു എഫ്-16 (എ16) വിമാനവുമാണ് മോദിയുടെ വിമാനത്തിന് അകമ്പടിയായി എത്തിയത്. റഷ്യ നിർമ്മിച്ച വലുതും ഇരട്ട എൻജിനുള്ളതും രണ്ട് പേർക്ക് ഇരിക്കാവുന്നതുമായ യുദ്ധവിമാനമാണ് സുഖോയ്-30.ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ദീർഘകാലമായുള്ള സാംസ്‌കാരികവും വാണിജ്യപരവുമായ ബന്ധങ്ങളെ ഈ സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. പ്രതിരോധ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യയിൽ നിന്ന് വാങ്ങാൻ ഇന്തോനേഷ്യ ധാരണയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.