ഉഷ ടൈറ്റസിനെ മാറ്റി;അസാപ് സി എം ഡി ആയി ബി അശോക്

By :  Devina Das
Update: 2026-06-20 05:33 GMT

തിരുവനന്തപുരം: അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് ഉഷ ടൈറ്റസിനെ മാറ്റി. ഇതോടെ കഴിഞ്ഞ സർക്കാർ ഇറക്കിയ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാധുവാക്കി. പകരം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി അശോകിനാണ് താത്ക്കാലികമായി ചുമതല നൽകിയിരിക്കുന്നത്.2021ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് അസാപ് സിഎംഡിയായി ഉഷ ടൈറ്റസിനെ നിയമിച്ചത്. മൂന്ന് വർഷത്തേക്കായിരുന്നു ആദ്യം നിയമനം നൽകിയത്. 2023ൽ എൽഡിഎഫ് സർക്കാർ തന്നെ രണ്ട് വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയിരുന്നു. അസാപ് സിഎംഡി സ്ഥാനത്ത് തുടരാനുള്ള പ്രായപരിധി 65 വയസാണ്.

ഉഷ ടൈറ്റസിന് 65 വയസ് പൂർത്തിയായി എന്ന് ചൂണ്ടിക്കാട്ടിയാണ് ചുമതലയിൽ നിന്ന് നീക്കിയത്. സിഎംഡി സ്ഥാനത്ത് തുടരാൻ ഉഷ ടൈറ്റസ് അയോഗ്യയാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

Similar News