മറഡോണയുടെ ലോകകപ്പ് നേട്ടത്തിന് 40 വയസ്സ് പൂർത്തിയാകുന്നു
ബ്യൂണസ് അയേഴ്‌സ്: കാൽപ്പന്തുകളിയിലെ ഇതിഹാസതാരം ഡിഗോ മറഡോണ അർജന്റീനയ്ക്കായി ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ട് ഇന്ന് 40 വർഷം പൂർത്തിയാക്കുന്നു , 1986 മെക്‌സിക്കോ വേദിയായ പതിമൂന്നാമത് ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിയെ തോൽപ്പിച്ചായിരുന്നു അർജന്റീന ചരിത്ര കീരിടം നേടിയത്.ഫൈനൽ മത്സരത്തിൽ മറഡോണ ഗോൾ നേടിയിരുന്നില്ല. ജോസ് ലൂയി ബ്രൗൺ, യോർഗെ ബുര്ച്ചക, വാൾടാനോ എന്നിവരായിരുന്നു അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടവർ. ജർമനിയെ മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തായിരുന്നു അർജന്റീനയുടെ കിരീടനേട്ടം. 1986 ജൂൺ 29ന് മെക്‌സിക്കോ സിറ്റിയിലെ അസ്‌ട്രെക് സ്‌റ്റേഡിയത്തിൽ ക്യാപ്റ്റൻ മറഡോണ ലോകകിരീടം ഏറ്റുവാങ്ങി. അർജന്റീനയുടെ രണ്ടാം ലോകകപ്പ് കിരീടമായിരുന്നു ഇത്.
പ്രാഥമിക റൗണ്ടിൽ ദക്ഷിണ കൊറിയയെയും ബൾഗേറിയയെയും തോൽപ്പിച്ച അർജന്റീന ഇറ്റലിയെ സമനിലയിൽ തളച്ചു. പ്രീ ക്വർട്ടറിൽ ഉറുഗ്വയ്‌ക്കെതിരെ വിജയം. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ചു. പിന്നീട് വിഖ്യാതമായ ദൈവത്തിന്റെ കൈ ഗോളും നൂറ്റാണ്ടിന്റെ ഗോളും മറഡോണ നേടിയത് ഈ മത്സരത്തിലായിരുന്നു.1986ലെ മറഡോണയുടെ അർജന്റീന ടീമിൽ 1978 യിൽ ലോകകപ്പ് ജയിച്ച ടീമിന്റെ നായകൻ ഡാനിയൽ പാസ്സറില്ല ഡിഫൻസിൽ ഉണ്ടായിരുന്നു. ഓസ്‌കാർ റഗ്ഗെരി, ജോസ് ലൂയി ബ്രൗൺ, കൂച്ചുഫോ ജൂലിയോ ഓലാർട്ടി ഗോയ് കോ ചെയ്അഹ് തുടങ്ങിയരും കളത്തിലിറങ്ങി. മറഡോണക്കൊപ്പം മധ്യനിരയിൽ സെർജിയോ ബാറ്റിസ്റ്റ, ക്ലോഡിയോ ബോറി, ഹെക്റ്റർ എന്റിക്ക്, റിക്കാർഡോ ഗിയൂസ്റ്റി, ട്രോബിയാനി, ക്ലോഡിയോ ടാബിയ, തുടങ്ങിയവരും കളിച്ചു. മുന്നേറ്റ നിരയിൽ അല്മിറോൺ, യോർഗെ ബുര്ച്ചക, റിക്കാർഡോ ബിക്‌നി, വാൾടാനോ, പെഡ്രോ പാസ്‌കൽ.
ഇത്തവണ തുടർച്ചയായി രണ്ടാം തവണ ലോകകിരീടം നേടുമെന്നാണ് അർജന്റീന ആരാധകർ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് മത്സരത്തിൽ മൂന്ന് മത്സരങ്ങളിലും വമ്പൻ വിജയം നേടിയാണ് മെസിയും കൂട്ടരും കളി തുടരുന്നത്. നോക്കൗട്ടിൽ കാബോ വെർദെയാണ് അർജന്റീനയുടെ എതിരാളികൾ. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടി മെസിയാണ് ഗോൾ വേട്ടക്കാരിൽ ഒന്നാമൻ. ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടുന്ന ആദ്യതാരമെന്ന റെക്കോർഡും ജോർദാനെതിരായ മത്സരത്തിൽ മെസി സ്വന്തമാക്കി.