ഖുശ്ബുവിന്റെ മകൾ അവന്തികയുടെ വിവാഹ വിഡിയോ വൈറൽ
വൻ താരനിരയാണ് നടി ഖുശ്ബുവിന്റെ മകൾ അവന്തികയുടെ വിവാഹത്തിന് എത്തിയത്. ചിരഞ്ജീവിയും അനിൽ കപൂറുമുൾപ്പെടെ തമിഴ് തെലുങ്ക് സിനിമാ ലോകത്തെ മുൻനിര താരങ്ങളെല്ലാംഗോവയിൽ വച്ചു നടന്ന വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തിരുന്നു . വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പൊതുവെ വിവാഹം കഴിക്കുമ്പോൾ വധു ഇമോഷണലായി കരയുന്ന രംഗങ്ങൾ കാണാറുണ്ട്. എന്നാൽ ഇവിടെ വരൻ താലിയും കയ്യിൽ പിടിച്ച് കരയുന്ന കാഴ്ചയാണ് കാണുന്നത്. അപ്പോൾ അവന്തിക ചിരിച്ചുകൊണ്ട് താലി സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു.
ഇത്തരമൊരു കാഴ്ച അപൂർവ്വമാണെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ശ്രാവൺ ശ്രീനിവാസ് എന്നാണ് അവന്തികയുടെ ഭർത്താവിന്റെ പേര്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ശ്രാവൺ. ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം തീരുമാനിച്ചത്.തന്റെ മക്കൾ എല്ലാ കാര്യത്തിലും പ്രാപ്തരാണെന്നും, അവർക്ക് അവരുടേതായ തീരുമാനങ്ങൾ എടുക്കാൻ എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടെന്നും ഖുശ്ബു നേരത്തെ പറഞ്ഞിരുന്നു. വ്യക്തിപരമായും, സിനിമ സംബന്ധമായോ മക്കൾ എടുക്കുന്ന തീരുമാനത്തെ മാനിക്കുമെന്നും, എതിർക്കാറില്ല എന്നും ഖുശ്ബു സുന്ദർ പറഞ്ഞിരുന്നു.വളരെ സിംപിളായാണ് അവന്തികയെയും ശ്രാവണിനെയും വിവാഹദിനത്തിൽ കാണാനായത്. ആരംഭം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷമാണ് അവന്തിക വിവാഹ ജീവിതത്തിലേക്ക് കടന്നത്. തമിഴിൽ മറ്റൊരു ചിത്രവും അവന്തിക കമ്മിറ്റ് ചെയ്തിട്ടുണ്ട്.