രണ്ടാമതും വിവാഹിതയായി സ്വാതി റെഡ്ഡി; വരന്‍ സംവിധായകന്‍

By :  Devina Das
Update: 2026-07-09 09:53 GMT

ആമേൻ, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് സ്വാതി റെഡ്ഡി. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകൾ സമ്മാനിച്ച നായിക. തന്റെ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സ്വാതി. താൻ വിവാഹിതയായെന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് സ്വാതി റെഡ്ഡി.ആരാധകർക്ക് സർപ്രൈസ് നൽകി കൊണ്ട് കഴിഞ്ഞ ദിവസമാണ് താരം തന്റെ വിവാഹ വാർത്ത പുറത്തുവിട്ടത്. സ്വാതി നായികയായ മന്ത് ഓഫ് മധു എന്ന സിനിമയുടെ സംവിധായകൻ കൂടിയായ ശ്രീകാന്ത് നഗോതിയാണ് വരൻ. സ്വാതിയുടെ രണ്ടാം വിവാഹമാണിത്. വളരെ സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്.

ഹിച്ച്ഡ് എന്ന കുറിപ്പോടെ വിവാഹത്തിൽ നിന്നുള്ള ചിത്രം പങ്കുവെക്കുകയായിരുന്നു ഇരുവരും. വിവാഹത്തിന്റെ പൂജ നടക്കുമ്പോൾ പരസ്പരം കൈ കോർത്തിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെ ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടന്നതെന്നാണ് ചിത്രങ്ങളിൽ നിന്നും വിലയിരുത്തുന്നത്. പിന്നാലെ തന്നെ ആശംസകളുമായി സിനിമാ ലോകവും ആരാധകരുമെത്തിയിട്ടുണ്ട്. ശ്രേയ ധന്വന്തരി, ജ്വാല ഗുട്ട, ലക്ഷ്മി റെഡ്ഡി, നന്ദിനി റെഡ്ഡി, തുടങ്ങിയവർ ആശംസകളുമായെത്തിയി്ടുണ്ട്.നേരത്തെ 2018 ലാണ് സ്വാതിയുടെ ആദ്യ വിവാഹം നടക്കുന്നത്. മലയാളി പൈലറ്റായ വികാസ് വസുവായിരുന്നു വരൻ. എന്നാൽ 2023 ഓടെ ഇരുവരും പിരിഞ്ഞതായി വാർത്തകൾ പുറത്തു വന്നു. വിവാഹ മോചന വാർത്തകളോട് താരം പ്രതികരിച്ചിരുന്നില്ല. വിവാഹ മോചനവും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. വളരെ സ്വകാര്യമായിട്ടാണ് ഇരുവരും വിവാഹമോചിതരായത്. അതുകൊണ്ട് തന്നെ രണ്ടാമതും വിവാഹിതയായെന്ന വാർത്ത ആരാധകർക്ക് വലിയ സർപ്രൈസായിരിക്കുകയാണ്.

Similar News