മമത ബാനർജിക്ക് കനത്ത തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

By :  Devina Das
Update: 2026-06-18 07:04 GMT

കൊൽക്കത്ത: മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കൊൽക്കത്ത ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. ഋതബ്രത ബാനർജിയെ പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച സ്പീക്കർ രഥിൻ ബസുവിന്റെ നടപടിയിൽ അടിയന്തരമായി ഇടപെടാനോ ഇടക്കാല സ്റ്റേ അനുവദിക്കാനോ ഹൈക്കോടതി വിസമ്മതിച്ചു. സ്പീക്കറുടെ തീരുമാനം താല്കാലികമായി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ റാവുവാണ് കേസിൽ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ 28-ലേക്ക് മാറ്റിയ കോടതി, അതുവരെ സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി. ഹർജി നൽകിയ മമത പക്ഷത്തിന് അനുകൂലമായി പ്രഥമദൃഷ്ട്യാ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യങ്ങൾ നിലവിലില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്റ്റേ ആവശ്യം കോടതി തള്ളിയത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ കക്ഷികളും അടുത്ത വാദത്തിന് മുൻപായി തങ്ങളുടെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

Similar News