സംസ്ഥാനത്ത് ഷിഗെല്ല രോഗ വ്യാപനം ആശങ്കയിൽ ;ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് 12 പേർക്ക്,ജാഗ്രത നിർദേശം

By :  Devina Das
Update: 2026-06-18 04:47 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗം വർധിക്കുന്നു . അതീവ ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ് . ഒരാൾ കൂടി മരിക്കുകയും 12 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെആശങ്ക തുടരുകയാണ് . ഷിഗെല്ലയ്‌ക്കൊപ്പം ഡെങ്കി, എലിപ്പനി കേസുകളും വർധിക്കുന്നുണ്ട്. രോഗവ്യാപനം തടയാൻ കാര്യക്ഷമമായി ശുചീകരണ പ്രവൃത്തികൾ നടത്തണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്.മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ബുധനാഴ്ച ഷിഗെല്ല ബാധിച്ച് മരിച്ചത്. തൃശ്ശൂർ അരിമ്പൂരിൽ വൃദ്ധദമ്പതികൾക്കും കണ്ണൂരിൽ 62കാരിക്കും രോഗം ബാധിച്ചത്. പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു. 17 ദിവസത്തിനിടെ 91 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 105 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ഡെങ്കി ബാധിച്ചത് 1029 പേർക്കാണ്. 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

ഈ വർഷം 22 എലിപ്പനി മരണമാണ് റിപ്പോർട്ട് ചെയ്തത്. പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്. പകർച്ചവ്യാധി വ്യാപനം തടയാൻ മൂന്ന് ദിവസം ഡ്രൈ ഡേ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലേറെ കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ നടപടികൾക്കപ്പുറം, സ്വയം പ്രതിരോധവും പ്രധാനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. രോഗ ബാധിതർ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുതെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Similar News