തൃശൂരിൽ ബോട്ട് മുങ്ങി കാണാതായ രണ്ട്പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
By : Devina Das
Update: 2026-07-04 06:46 GMT
തൃശൂർ: നെടുപുഴ മല്ലിത്തറ കടവിന് സമീപമുള്ള കോൾപാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം നടന്നത് . കോൾപാടത്തിലെ വളർത്തുമീനുകൾക്ക് തീറ്റ നൽകുന്നതിനായി അഞ്ചുപേർ മിനി ബോട്ടിൽ പാടത്തേക്ക് പോയതായിരുന്നു. പാടത്തിന് നടുവിലെത്തിയപ്പോൾ ബോട്ട് അപ്രതീക്ഷിതമായി മുങ്ങി.ബോട്ടിലുണ്ടായിരുന്ന മൂന്നുപേർ നീന്തി കരയിലെത്തിയെങ്കിലും രണ്ടുപേരെ കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കാണാതായവർക്കായി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു.
ഇന്നു രാവിലെയാണ് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടുകിട്ടിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കോൽപ്പാടം ലീസിനെടുത്ത് സുനി എന്നയാളാണ് മത്സ്യക്കൃഷി നടത്തിയിരുന്നത്.