പ്രതിഷേധം പാര്‍ലമെന്റിലേക്ക് നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കും

By :  Devina Das
Update: 2026-07-22 04:58 GMT

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവിശ്യം ശക്തം . പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ പാർലമെന്റിലും നിലപാട് കടുപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നാലെ, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കൂടി സമരത്തിൽ പങ്കാളികളായതോടെ, കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറായേക്കുമെന്നു സൂചന .ജന്തർമന്തറിൽ കോക്രോച്ച് പാർട്ടിയുടെ സമരം നടക്കുന്നതിനിടെയാണ്, കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പിറന്നാൾ ആശംകൾ നേരാനെത്തിയ എംപിമാരോട്, പൊടുന്നനെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരത്തിന് പോകാമെന്ന് രാഹുൽ ഗാന്ധി നിർദേശിക്കുകയായിരുന്നു. ഖാർഗെയ്ക്ക് പുറമെ, പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാൽ എന്നിവർക്ക് മാത്രമായിരുന്നു ഈ സമരത്തെപ്പറ്റി മുൻകൂർ അറിവുണ്ടായിരുന്നത്.

പ്രതിഷേധം മുൻകൂട്ടിയറിഞ്ഞ് പാതിവഴിയിൽ തടയിടുന്ന ഡൽഹി പൊലീസിന്റെ തന്ത്രം പൊളിക്കാനായിരുന്നു സ്വന്തം എംപിമാരെപ്പോലും അറിയിക്കാതെയുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന നേതാക്കൾ സ്വാതന്ത്ര്യം ഇല്ലാതാകുന്നു എന്നു വ്യക്തമാക്കി കൈകൾ കെട്ടിയാണ് പ്രതിഷേധിച്ചത്. തുടർന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എല്ലാ വഴികളും അടച്ചു. തുടർന്ന് രാഹുൽഗാന്ധി അടക്കമുള്ള എല്ലാ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Similar News