ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് അർജന്റീന;ക്വാർട്ടറിൽ

By :  Devina Das
Update: 2026-07-08 09:30 GMT

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ പിന്നിൽ നിന്ന് ഫീനീക്സ് പക്ഷിയെ പോലെ കുതിച്ചുയർന്ന് വിജയം സ്വന്തമാക്കി അർജൻറീന. രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചുവന്ന അർജൻറീന രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയം സ്വന്തമാക്കി ക്വാർട്ടറിലേക്ക് കടന്നത്. മൂന്ന് ഗോളുകൾ മടക്കിയത് 12 മിനിറ്റിനുള്ളിലാണ്.

ഫൈനൽ വിസിലിന് പത്തുമിനിറ്റ് മാത്രം ശേഷിക്കേ റൊമേരോയാണ് അർജൻറീനയ്ക്ക് ഊർജ്ജം പകർന്നത്. ആ ഊർജ്ജത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ അർജൻറീനൻ മുന്നേറ്റനിരയെ മുന്നിൽ നിന്ന് നയിച്ച് സാക്ഷാൽ മെസി തന്നെ രണ്ടാമത്തെ ഗോൾ നേടി ടീമിന് ആവേശം പകരുകയായിരുന്നു. 79-ാം മിനിറ്റിലാണ് റൊമേരോ ആദ്യ ഗോൾ മടക്കിയത്. ഈജിപ്തിന് ശ്വാസംവിടാൻ പോലും സമയം നൽകുന്നതിന് മുൻപ് മെസി 83-ാം മിനിറ്റിലാണ് ടീമിൻറെ രണ്ടാമത്തെ ഗോൾ നേടിയത്. കളിയുടെ അധിക സമയത്ത് ഫെർണാണ്ടസ് ആണ് മൂന്നാമത്തെ ഗോൾ നേടി അർജൻറീനയെ ക്വാർട്ടറിലേക്ക് നയിച്ചത്.പതിനഞ്ചാം മിനിറ്റിലും 67-ാം മിനിറ്റിലുമാണ് അർജന്റീനയെ വിറപ്പിച്ച് ഈജിപ്ത് വല കുലുക്കിയത്. യാസർ ഇബ്രാഹിമാണ് മനോഹരമായ ഹെഡറിലൂടെ ഈജിപ്തിനെ ആദ്യം മുന്നിൽ എത്തിച്ചത്. തുടർന്ന് 67-ാം മിനിറ്റിൽ മുസ്തഫ സിക്കോ രണ്ടാമത്തെ ഗേ ാൾ നേടി.

മത്സരത്തിലുടനീളം പന്ത് കൈവശം വച്ചത് അർജന്റീനയാണെങ്കിലും തുടക്കത്തിൽ ഭാഗ്യം അകന്നുനിന്നു. 21-ാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി മെസി പാഴാക്കി. ഈ ലോകകപ്പിൽ ഇതു രണ്ടാം തവണയാണ് മെസി പെനൽറ്റി നഷ്ടമാക്കുന്നത്. നേരത്തെ, ഓസ്ട്രിയയ്‌ക്കെതിരെ നടന്ന മത്സരത്തിലും മെസി പെനൽറ്റി കിക്ക് നഷ്ടമാക്കിയിരുന്നു.

Similar News