വിമാനത്തിന്റെ സീറ്റ് തുരന്ന് കഞ്ചാവ് കടത്ത്; അന്വേഷണം ഊർജ്ജിതമാക്കി
By : Devina Das
Update: 2026-07-03 10:34 GMT
ബെംഗളൂരു :എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൻ്റെ സീറ്റിൽ ഒളിപ്പിച്ച നിലയിൽ 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മംഗളൂരുവിൽ നിന്നു ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ഐഎക്സ് 5502 വിമാനം വൃത്തിയാക്കുന്നതിനിടെയാണ് അലുമിനിയം ഫോയിൽ കൊണ്ടു പൊതിഞ്ഞ കഞ്ചാവ് കണ്ടെടുത്തത്. ഈ സീറ്റിൽ യാത്ര ചെയ്‌തയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.