കര്‍ണാടക ക്വാറി അപകടത്തില്‍ 9 മരണം; അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്
By : Devina Das
Update: 2026-07-02 06:55 GMT
ബംഗലൂരു: കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു പേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ബംഗലൂരു സൗത്ത് താലൂക്കിലെ മദപട്ടണയിലെ കാവേരി ക്രഷർ ആന്റ് ക്വാറിയിലാണ് രാവിലെ അപകടമുണ്ടായത്.വലിയ പാറക്കല്ല് ക്വാറിയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. നേരത്തെ പൊളിച്ചു മാറ്റിയ പാറക്കല്ലുകൾ മുകളിൽ ട്രാക്ടർ ഉപയോഗിച്ച് മാറ്റുകയായിരുന്നു. ഇതിനിടെ പാറക്കല്ലുകൾ താഴെ ജോലി ചെയ്തിരുന്നവരുടെ മേൽ പതിക്കുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ക്വാറിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പാറക്കഷണങ്ങൾക്കിടയിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. മരിച്ചവരിൽ ബഹുഭൂരിപക്ഷവും ബിഹാർ സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ.