കണ്ണൂർ സർവകലാശാലയിൽ "കളരിപ്പയറ്റ്" ഇനി മുതൽ സിലബസിൽ

By :  Devina Das
Update: 2026-07-02 11:59 GMT

കണ്ണൂർ : പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റ് രാജ്യത്തുതന്നെ ആദ്യമായി കണ്ണൂർ സർവ്വകലാശാലയിൽ പഠനവിഷയമാവുന്നു .ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സും ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സും ആണ് ആരംഭിക്കുന്നത് . കേരള സാംസ്‌കാരിക വകുപ്പിന്‍റെ റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായി കേരള ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ സർവ്വകലാശാല പഠനവകുപ്പുകൾ കേന്ദ്രീകരിച്ച് ആയിരിക്കും കോഴ്‌സുകൾ നടത്തുന്നത് .പെൺകുട്ടികൾ ഉൾപ്പെടെ രണ്ട് കോഴ്‌സിനും കൂടി ഒരു ബാച്ചിൽ 3000 ത്തോളം പേർക്ക് പ്രവേശനം നൽകാനാണ് പദ്ധതി. ഡിപ്ലോമ കോഴ്‌സിൽ പത്താം ക്ലാസ് ജയിച്ചവർക്കാണ് പ്രവേശനം. ഡിപ്ലോമ കോഴ്‌സിൽ പ്ലസ്ടുവും സർട്ടിഫിക്കറ്റ് കോഴ്‌സിൽ പത്താം ക്ലാസ് ജയിച്ചവർക്കാണ് പ്രവേശനം.വളരെക്കാലമായി കളരി പരിശീലിപ്പിക്കുന്ന വിദഗ്‌ദ്ധരായ കളരി ഗുരുക്കന്മാരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് സർവകലാശാല പ്രൊഫസർമാരായി അംഗീകാരം നൽകും .ഇവരായിരിക്കും അധ്യാപകർ. ആഴ്‌ചയിൽ ആറ് ദിവസമാണ് ക്ലാസുകൾ ഉണ്ടായിരിക്കുന്നത് . പ്രായോഗിക പരിശീലനം കളരികളിൽ നടക്കും. രണ്ടുമണിക്കൂർ വിധമുള്ള പരീക്ഷകൾ യുജിസി മാർക്ക് നിർദ്ദേശം പ്രകാരമായിരിക്കും. കളരി ഗുരുക്കന്മാരുടെ നിർദേശത്തോടെ യുജിസി മാർഗ്ഗ നിർദ്ദേശപ്രകാരം വിവിധ സർവകലാശാലകളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരാണ് ഒരു വർഷത്തിലേറെ സമയം എടുത്ത് സിലബസ് തയ്യാറാക്കിയത്. പാരമ്പര്യം, ശരീരഘടന എന്നിവയും വിവിധ അളവിലുള്ള വടി കൊണ്ടുള്ള പരിശീലനമായ കോൽത്താരി, ആയുധങ്ങൾ കൊണ്ടുള്ള അങ്കത്താരി, കൈപ്രയോഗങ്ങളായ വെറും കൈ തുടങ്ങിയവയും സിലബസിൽ ഉണ്ട്.അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഒരാഴ്‌ചക്കുള്ളിൽ ഉണ്ടാകും 

Similar News