ബൈക്ക് റേസിങ്ങിനെച്ചൊല്ലി തര്‍ക്കം;യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും മക്കളുമുൾപ്പെടെ നാലു പേര്‍ പിടിയില്‍

By :  Devina Das
Update: 2026-07-06 08:41 GMT

തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത്ബൈക്കുകളുടെ മത്സരയോട്ടം ചോദ്യം ചെയ്തതിനെത്തുടർന്ന് ഉണ്ടായ വാക്കേറ്റത്തെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലു പേർ പിടിയിൽ. കണ്ണറവിള സ്വദേശി മനു ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം.വീടിനുമുന്നിൽ ബൈക്ക് റേസ് ചെയ്ത് ശബ്ദം ഉണ്ടാക്കിയ സമീപവാസികളുമായി മനു വാക്കേറ്റത്തിൽ ഏർപ്പെട്ടു.

തുടർന്ന് നടന്ന കൈയാങ്കളിയാണ് കൊലപാതകത്തിൽ കലാശിച്ചത്. കണ്ണറവിളയ്ക്ക് സമീപത്തുവെച്ച് ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാലുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

Similar News