ഇനി "ഓർമ്മതിരശീലയിൽ" ;പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു

By :  Devina Das
Update: 2026-06-10 04:42 GMT

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ പി ഭാരതിരാജ അന്തരിച്ചു. 85 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യകാല അസുഖങ്ങളെത്തുടർന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു ..തമിഴ് സിനിമാ ചരിത്രത്തിലെ വിഖ്യാത സംവിധായകരിലൊരാളാണ് ഭാരതിരാജ. ആറു തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ എന്നി നീലകളിലും ഭാരതിരാജ പ്രവർത്തിച്ചിട്ടുണ്ട്. 2004 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

16 വയതിനിലെ (1977), കിഴക്കേ പോകും റെയിൽ (1978), സിഗപ്പു റോജാക്കൾ (1978), നിഴൽകൾ (1980), അലൈകൾ ഓവതില്ലൈ (1981), ടിക് ടിക് ടിക് (1981), ഒരു കൈതിയൻ ഡയറി (1985), മുതൽ മര്യാദൈ ( 1985), കിഴക്ക് ചീമയിലൈ ( 1993) തുടങ്ങിയവ ഭാരതിരാജയുടെ സൂപ്പർ ഹിറ്റ് സിനിമകളാണ്.രജനീകാന്ത്, കമൽഹാസൻ, ശിവാജി ഗണേശൻ എന്നിവരുൾപ്പെടെ തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഭാരതിരാജയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിന്റെ തുടരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

Similar News