ചരിത്രനേട്ടം ;രാസ ഘടകങ്ങളിൽ നിന്ന് കൃത്രിമ കോശം നിർമ്മിച്ച് മിനസോട്ട സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍

By :  Devina Das
Update: 2026-07-03 10:20 GMT

 വാഷിംഗ്ടൺ :ജീവന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളായഭക്ഷണം കഴിക്കല്‍, വളര്‍ച്ച, വിഭജനം, എന്നിവ പൂര്‍ണ്ണമായും കൃത്രിമമായി ലാബില്‍ ചെയ്ത് കാണിക്കുന്ന 'സ്പഡ്സെൽ' എന്ന സിന്തറ്റിക് കോശം വികസിപ്പിച്ചെടുത്തത് അമേരിക്കയിലെ മിനസോട്ട സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ . ജീവനുള്ള കോശങ്ങളുടെ സഹായമില്ലാതെ, ജീവനില്ലാത്ത രാസവസ്തുക്കൾ മാത്രം കൃത്യമായ അളവിൽ ചേർത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പുറത്തുനിന്നുള്ള ചെറിയ ലിപ്പോസോമുകളിലെ പോഷകങ്ങൾ സ്വീകരിച്ച് ഈ കോശങ്ങൾക്ക് വളരാൻ സാധിക്കും. സ്വന്തം ജനിതക കോഡിന്റെ സഹായത്തോടെ വലിപ്പം വെക്കുകയും, യാതൊരുവിധ ആന്തരിക അസ്ഥികൂടത്തിന്റെ സഹായവുമില്ലാതെ രണ്ടായി വിഭജിക്കാനും ഇതിന് കഴിയും. സ്വാഭാവിക പരിണാമത്തിന് സമാനമായി, പരിവര്‍ത്തനം വരുത്തിയ കോശങ്ങൾ വേഗത്തില്‍ വളര്‍ന്ന് മറ്റുള്ളവയെക്കാൾ ആധിപത്യം സ്ഥാപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.പ്രശസ്ത മലയാളി ശാസ്ത്രജ്ഞയായ ഡോ. കേറ്റ് അഡമലയുടെ നേതൃത്വത്തിലാണ് ഈ ഗവേഷണം നടന്നത്. ഈ സാങ്കേതികവിദ്യയിലൂടെ ആരോഗ്യരംഗത്തും മരുന്നുകളുടെ ഉത്പാദനത്തിലും വലിയ രീതിയിൽ വിപ്ലവം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് 

Similar News