സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം "ആഗോള ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബ്"
By : Devina Das
Update: 2026-07-03 05:10 GMT
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ താൽപര്യങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ട് മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്നതാണ് സർക്കാരിന്റെ നയം . വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തിൽ വൻകിട തുറമുഖങ്ങളോട് മത്സരിക്കാൻ ശേഷിയുള്ള ഒരു ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബെന്ന നിലയിൽ അതിന്റെ പൂർണ സാധ്യതകളിലേക്ക് കൈപിടിച്ചുയർത്തുകയെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത് .