ട്രഷറിയിൽ ചെക്ക് മാറാൻ ഇനി മുതൽ പുതിയ നിബന്ധനകൾ

By :  Devina Das
Update: 2026-07-03 10:29 GMT

തിരുവനന്തപുരം : ട്രഷറിയിൽ ചെക്ക് സമർപ്പിക്കുമ്പോൾ "പേ ടു' എന്ന സ്ഥാനത്ത് സെൽഫ് എന്നോ സ്വന്തം പേരോ എഴുതുകയും ഇരുവശങ്ങളിലും ഒപ്പ് രേഖപ്പെടുത്തുകയും വേണമെന്നതടക്കം പുതിയ നിർദേശങ്ങൾ വകുപ്പ് പുറപ്പെടുവിച്ചു. ചെക്ക് മാറാൻ മറ്റൊരാളെ ചുമ തലപ്പെടുത്തിയാൽ 'പേ ടു' എന്ന ഭാഗത്ത് എത്തുന്ന വ്യക്തിയുടെ പേര് എഴുതണം. ചെക്കുമായി എത്തുന്ന വ്യക്തി യും സാക്ഷ്യ അക്കൗണ്ടുടമ യും ചെക്കിന്റെ പിന്നിൽ ഒപ്പിടണം. ചെക്കുമായി എത്തുന്ന ആൾ ട്രഷറി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ വീണ്ടും ഒപ്പിടണം. 2 ഒപ്പുകളും പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമേ തുക നൽകൂ. ചെക്ക് മാറാൻ എത്തുന്നയാൾ ആവശ്യമെങ്കിൽ തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്നും നിർദേശമുണ്ട്

Similar News