കരൂർ ആൾക്കൂട്ട ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് വിജയ് സർക്കാരിന്റെ കൈത്താങ്ങ്;സർക്കാർ ജോലി നൽകും

By :  Devina Das
Update: 2026-07-03 06:19 GMT

ചെന്നൈ: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു . മുഖ്യമന്ത്രി വിജയ് ഈ മാസം പത്തിന് കരൂർ സന്ദർശിക്കുന്ന വേളയിൽ ടിവികെ അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ കരൂർ സന്ദർശനമാണിത്.കഴിഞ്ഞ വർഷം സെപ്റ്റംബർ 27-ന് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേർ മരിച്ചത്. ദുരന്തം നടന്ന് ഒരു മാസത്തിന് ശേഷം, ഒക്ടോബർ 27-ന് മഹാബലിപുരത്തെ ഹോട്ടലിൽ വെച്ച് വിജയ് മരിച്ചവരുടെ കുടുംബങ്ങളെ കണ്ടിരുന്നു. ദുരന്തത്തിന് ശേഷം കരൂരിലേക്ക് പോകാതെ ഹോട്ടലിൽ വച്ച് മരിച്ചവരുടെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി കണ്ടത് വിവാദങ്ങൾക്ക് കാരണമായിരുന്നു.

കരൂർ അപകടത്തിന് പിന്നാലെ, സംസ്ഥാനത്തെ രാഷ്ട്രീയ പരിപാടികളും പൊതുയോഗങ്ങളും നടത്തുന്നതിനുള്ള നടപടി ക്രമങ്ങളിൽ മാറ്റംവരുത്തിയിരുന്നു. സിബിഐയാണ് നിലവിൽ ഈ കേസിൽ അന്വേഷണം നടത്തുന്നത്.

Similar News